Saturday, December 17, 2016


ജലം

മേഘങ്ങൾക്ക്  കുറുകെ ചരിത്രമായി
പെയ്തിറങ്ങും കണ്ണീരിന്റെ  ഓർമയായി`
ചരിത്രാതീതകാലം മുതൽ  ഈ നിമിഷംവരെയും
ജീവനിലൂടെ ആർത്തിരമ്പുകയാണീ  ഈ ഞാൻ

രക്ത രൂക്ഷിതമായ  വിപ്ലവങ്ങൾ കണ്ടു
കാലത്തെ കീറി മുറിച്ച  ഇതിഹാസങ്ങളെ  കണ്ടു
മണ്ണിനെ സ്നേഹിച്ച  മനുസ്‌മൃതികളും  കണ്ടു
ഒരു സാക്ഷി  കണക്കെ ഇന്നും ഞാൻ ജീവിക്കുന്നു

എനിക്ക് മരണമണി മുഴക്കുന്നു ഈ നൂറ്റാണ്ട്
എന്നെ മലീമസമാക്കി വില്പനയ്ക്കുവെക്കുന്നു  ഇവർ

അരുവിയായി  പുഴയായി  ഒഴുകിയിരുന്നു  ഞാൻ
കടലായി കിണറായി തഴുകിയിരുന്നു ഞാൻ

ഇന്ന് എൻ്റെ മണിക്കൂറുകൾക്കു വിരാമമാവുന്നു
മറക്കില്ല ഞാൻ ഈ നല്ല ഓർമ്മകളെ
മറന്നീടുമോ ഇവിടെ വാഴും വരും ജന്മങ്ങൾ
അവർക്കായി  കുറിച്ചീടുന്നു

പേര്  : ജലം
തീയതി : ഡിസംബർ  17, 2016

Saturday, October 29, 2016

33 

കച്ചിക്കും തിരുകച്ചയ്ക്കും  മധ്യേ 33 വത്സരങ്ങൾ
തിരുവുത്ഥാനവും ജനനവും ഈ വരികളിൽ എവിടെയോ ഉണ്ട്
രാവുറങ്ങും നിലാവിൽ - കാലം നെടുവേ കീറും
ഈ കച്ചികളുടെ കഥയാണ് ചരിത്രത്തിൻ ഓർമ്മ താളുകൾ

തേങ്ങലുകൾ  തിങ്ങും ആത്മാക്കളെ  തേടിയെത്തിയ
തീവ്രമായ  സ്നേഹത്തിൻ മനുഷ്യജന്മം, കച്ചികൾക്കു കനവായി..

അങ്ങനെ,

കനവെല്ലാം മറന്നു വയലിൽ അവസാനിക്കേണ്ട കച്ചികൾ
മനുഷ്യചരിത്രത്തിൻ കച്ചി തുരുമ്പായി

ചരിത്രത്തിൽ  എഴുതപ്പെടാതെ  പോയ ഈ  കച്ചികളിൽ
മഞ്ഞുപെയ്യും  ഡിസംബറിൽ മഴത്തുള്ളികൾ കണക്കെ പതിഞ്ഞു ആ  കുഞ്ഞുസാന്ത്വനം..

കാത്തിരുന്ന  ജന്മങ്ങൾക്കായി  തെളിയുകയായി  ആ റാന്തൽവെളിച്ചം
കണ്ണുചിമ്മാതെ  നോക്കാം ചിരി പൊഴിക്കും ആ റാന്തൽ വസന്തത്തെ

ഒടുവിലായി കച്ചയിൽ പൊതിഞ്ഞിടും ആ കച്ചി തൻ ഓർമ്മയെ
ഓർക്കാം ചൂളം വിളിച്ചു  വരും ഈ മഞ്ഞുകാലത്തിൽ

പെയ്തുതീരാതെ ആ സ്നേഹം ഇന്നും കാത്തിരിക്കുന്നു ഒരു റാന്തൽവിളക്കിൻ ചാരെ
പറഞ്ഞു തീർന്നിടാത്ത ആ  സ്നേഹത്തിൻ കഥയിൽ എവിടെയോ...
കാലത്തിൻ വാതിൽ തുറന്നു കുറിച്ചിടാം

"കച്ചിക്കും തിരുകച്ചയ്ക്കും മധ്യേ 33 വത്സരങ്ങൾ!!!"   

Monday, October 10, 2016

ബന്ധുക്കൾ  ശത്രുക്കൾ 

വിപ്ലവം കേട്ടു തിളച്ചു  അണികൾ
വിപ്ലവം  കേട്ടു  കൊതിച്ചു  ബന്ധുക്കൾ
ഇയ്യാൻപാറ്റകൾ  ആവാൻ അണികളും
പെൻഷൻ പറ്റാൻ ബന്ധുക്കളും

ഒടുവിൽ  കിട്ടിയത്:
ഖദറിട്ടവർക്കു ബന്ധുക്കൾ ഇല്ലത്രെ!!!!

Friday, August 19, 2016

സിനിമ 

കൊട്ടകയിലെ  നിശബ്ദമായ ഹർഷാരവങ്ങളിൽ
ഊർന്നിറങ്ങും നിശാ മഴ കണക്കെ - സിനിമ
നിറങ്ങൾക്ക് ഏഴേഴുഅഴകാണ്  ഇവിടെ
നിറഭേദങ്ങളിൽ  അഴക് നഷ്ടപ്പെട്ടവരും ഉണ്ട് ഇവിടെ

കാലിക  ദൃശ്യത്തിൻ കണ്ണാടി  എന്ന് പാടാം
കാണാമറയത്തെ  കാഴ്ചകളുടെ തേരോട്ടം എന്നും പാടാം
കലയുടെ നിർവികാരതയിൽ ജ്വലിക്കും  പന്തങ്ങൾ എന്നും  പാടാം
മണിക്കൂറുകൾക്കു  നിശ്ചലത  കല്പിയ്ക്കും പ്രഹേളിക  അത്രേ സിനിമ

ഭാവാഭിനയത്തിൻ ഭവ്യമായ മുഹൂർത്തങ്ങളിൽ
ഭാരിച്ച ജീവിത നോവ് പേറിയ സ്വപ്ന ചിറകത്രെ
ഭൂമിയുടെ  ചരിത്രം അഭ്രപാളികളിൽ  ഒരു
അർത്ഥാന്തരന്യാസം  പോലെ  കുറിക്കുന്ന  രചനയല്ലോ  സിനിമ

വരികൾക്ക് സൗന്ദര്യം നഷ്ടപ്പെടും എന്ന്  തോന്നുമ്പോ
മനസ്സിൽ വേദനയോടെ എഴുതാൻ മടിച്ച ജീവിതങ്ങളും
മണലിൽ എഴുതിയ ഈ  കുറിപ്പിൽ
മനഃപൂർവ്വം വിസ്മരിക്കുന്നു..


Saturday, July 23, 2016

ആകാശത്തിനു നിറമുണ്ടത്രെ!

ഉയിരോടെ  ഉയർന്നു  നിൽക്കും  മലയിടുക്കിൽ
ഉണ്മ വിതറും കാഴ്ചകൾക്ക് മധ്യേ
ഞാൻ തിരിച്ചറിഞ്ഞു ആകാശനത്തിനു
കാഴ്ചകൾക്കുമപ്പുറത്തെ  നിറമുണ്ടത്രെ

സ്വരങ്ങൾ അലിഞ്ഞില്ലാതാവുന്നു ഇവിടെ
ശ്വാസം  ഉത്ഭവിക്കുന്നതും  ഇവിടെ
നിറങ്ങൾ  മങ്ങിയ  ജീവിതയാനങ്ങൾക്കു
മഴവില്ലഴക് നൽകുന്നതും ഇവിടം

നിറം ഏതെന്നു ചോദിക്കരുത് നീ
നിണമേറ്റു കുതിരും മണ്ണിൻ നയനങ്ങളിൽ
പ്രകാശത്തിൻ പ്രതീക്ഷ ചൊരിഞ്ഞതും
നിറമേതും നിർണ്ണയിക്കാത്ത ഈ ആകാശം

മങ്ങിയ വഴിയോരങ്ങളിലും
മയങ്ങും മിഥുന രാവുകളിലും
മടങ്ങി വരാതെ യാത്രയാകും
കാലയവനികയിലും ആരോ കുറിച്ചിട്ടു

ആകാശത്തിനു നിറമുണ്ടത്രെ
എൻ്റെ കാഴ്ചകളുടെ നിറം  !!

Friday, July 22, 2016

ഓർമ്മകൾ

കയറാൻ പറ്റാത്ത തീവണ്ടിയിലെ യാത്ര
അതാണ്  ഇന്ന് ഈ കുറിക്കുന്ന ഓർമ്മകളിലെ  വരികൾ,,,
കാർമേഘം മൂടിയ സൂര്യൻറെ
രോഷഭാവം  ആയ  മഴയിൽ ആണ്
ഓർമ്മകൾ എന്നും നിറങ്ങൾ ചാർത്തിയിട്ടുള്ളു

ചാരിയ വാതിലിൻ വിടവിൽ കണ്ട
ദ്വാരം എന്നും ഈ വരികളിലെ വിസ്മയം ആയിരുന്നു
ചിറകു വിരിച്ചു പറക്കാനായി തുറക്കേണ്ട വാതിലുകൾ
ദിക്കുകളിൽ ഉയർന്ന സ്പന്ദനങ്ങളിൽ  മലക്കെ  അടയ്ക്കപ്പെട്ടതും  ഓർമ്മ

തീവണ്ടി യാത്രയിലെ ആ ഓർമ്മകൾ  എന്നും
വിസ്മയം തുളുമ്പുന്ന നിറച്ചാർത്തുകൾ  ആയിരുന്നു
ആയിരം മൈലുകൾക്കും  അപ്പുറം സ്വപ്നങ്ങളുടെ
നിറങ്ങൾക്ക് ഏഴേഴു വർണ്ണങ്ങൾ നൽകുന്ന
മാന്ത്രികൻറെ കൈകളിലെ കളിക്കോപ്പു  ആയി ആ ഓർമ്മകൾ
ഇന്നും  ജ്വലിക്കുന്നു

ഓർമ്മകൾ സ്മരണകൾക്കും
സ്മരണകൾ മരണത്തിനും
മരണം ജീവിതത്തിനും
ഓർമ്മപുസ്‌തകം എഴുതുന്ന
ഒരു  കാലം വരും
അന്ന്  ഈ ഓർമ്മവരികൾക്ക്
അടികുറിപ്പു രചിക്കപ്പെടുകതന്നെ  ചെയ്യും

നമസ്തേ!!

Thursday, July 14, 2016

ഒരു ഭൂമി വിചാരം 

പൊടുന്നനെ ഞാൻ കേട്ട ശബ്ദമോ അതോ  രോദനമോ
പതിയെ നീങ്ങും കീടങ്ങൾക്ക് മീതെ ആ രോദനവും തേടി  
കുറുകെ വീഴും കുറുന്നരികൾക്കു ചാരെ ആ രോദനം  അലതല്ലി
കറു കറുത്തൊരു  പൂച്ചയുടെ ജല്പനമോ അതോ കേൾക്കാതെ വിട്ട  അലയൊലിയോ
തിരയുകയാണാ  ഓളങ്ങളെ  ഭേദിക്കും നിസ്വനത്തിനായി  
തീരുകയാണാ  ആ  രോദനത്തിൻ തിരകൾ  ഈ  കതകിൻ ചാരെ

കണ്ടു  ഞാൻ  ഈറനണിഞ്ഞ ആ കവിൾത്തടം
കേട്ടു ഞാൻ താരാവരികളിലാത്ത നിലയ്ക്കാത്ത അശാന്തത
ചേർത്തു ഞാൻ എൻ   മരവിച്ച  കൈകൾ  ആ  കണ്കളിലായി  
ചൊല്ലി  ഞാൻ  പൊറുത്തീടുമോ  മരവിച്ച എന്ൻ നിശ്ശബ്ദതയ്ക്കുമേൽ
അരികിലായി  കണ്ടു  ഞാൻ ജലം തീണ്ടിടാത്ത ജലധാരയും

ജീവിച്ചിടാൻ നൽകിയ ഈ  മണ്ണിനെ ഞാൻ ചതിച്ചു
സ്നേഹിച്ചിടാൻ നൽകിയ ഈ വിഹായുസ്സിനെ ഞാൻ ചതിച്ചു
മറക്കുവാൻ നൽകിയ ഈ നദിയോരങ്ങളെയും ഞാൻ ചതിച്ചു
ഇനി ഈ  മണ്ണിൽ  ജീവൻ അവശേഷിക്കുന്നില്ല
ഇനി ഈ വിണ്ണിൽ ശ്വാസവും ഭാക്കിയില്ല
ചതി  തൻ നേർരേഖ  കണക്കെ ഭാക്കിയായി      
ഭൂമി  തൻ അച്ചുതണ്ടു, ഇനിയും ജനിച്ചിടാത്ത ജന്മങ്ങൾക്കായി 
നീർമിഴികളിൽ  നിറകുടം നനയ്ക്കുന്നവർ 

കാഴ്ചകൾക്ക്  മങ്ങൽ  ഏറ്റിരിക്കുന്നു
കാൽച്ചുവട്ടിലെ  മണ്ണും  അന്യവത്കരിക്കപ്പെട്ടിരിക്കുന്നു
കീഴാളൻറെ ജീവിത  കഥകൾ  പഠിപ്പിച്ച
കാല യവനികയിലെ  കത്തും കാഴ്ചകൾ  അത്രേ  ഈ  മിഴികൾ

പേരെഴുതിയ  നഗരം  പിണ്ഡംവച്ചു
പേര്  പറയാതെ  ഒഴുകിയ പുഴയും  കച്ചവടചരക്കായി
പാതിരാനേരത്തു നഗര വികസന ചൂടിൽ
പേക്കിനാവ് കണക്കെ കുടിയിറക്കപെട്ടു ആ മിഴികൾ

കേൾക്കുക  വയ്യ  മണ്ണിൻ  രോദനം
കാണുക വയ്യ ജീർണിച്ച വികസനവും
കാണാതെ അറിയാതെ യാത്രയായി
നീർമിഴികളിൽ നിറകുടം നനച്ചവർ..

സ്വാന്ത്വനം  ഏറെ ചൊല്ലി
സ്വാതന്ത്ര്യദിനത്തിൽ മണ്ണ് നഷ്ടപെട്ടവർക്കായി
കാണേണ്ട കാഴ്ചകളിൽ നിന്നും പക്ഷെ കണ്ണെടുത്തു
കുതിച്ചു പായും ആ നഗര കാഴ്ചകൾ

കാത്തിരുന്നു..

നീർമിഴികളിൽ  നിറകുടം  നനയ്ക്കുന്നവർ
തിരികെ വരൂ എന്ന ഒരൊറ്റ  വാക്കിനായി!!

Tuesday, July 5, 2016


ചിരിക്കുന്ന  കണ്ണുകൾ 

കണ്ണുകൾ  ചിരിക്കുമോ ?

അങ്ങനെ ഒന്നു കണ്ടു ഞാൻ
കാഴ്ചകൾക്ക് തിമിരം എന്നു പാടിയ അതേ നാട്ടിൽ
എന്നെ നോക്കി ചിരിക്കുന്നു ആ കണ്ണുകൾ

കാഴ്ചകൾ  ചിരിക്കുമോ?

ചിരിക്കാത്ത കാഴ്ചകളിൽ
ചിതറുന്ന  ഓർമകളിൽ
ചിരിക്കുന്ന  കണ്ണുകൾ  ഞാൻ കണ്ടു

ചീവീടുകൾ  കരയുന്ന  രാത്രിയിൽ
ചേലെഴും  കണ്ണുകൾ  നിറയും  രാവിൽ
ആശുപത്രി  വരാന്തയുടെ  ജനാല ചില്ലുകൾക്കിടയിലൂടെ
ശാന്തതയിൽ ഞാൻ കണ്ടു ആ കണ്ണുകൾ

പാതി  അടഞ്ഞ  കണ്ണുകളിൽ  മങ്ങുകയായി  കാഴ്ചകൾ
കാഴ്ചകൾക്ക് കണ്ണുകൾ വേണ്ടിടാത്ത ലോകത്തേക്ക് മറയുകയായി

കണ്ണീരിൽ കുതിർന്ന കണ്ണുകൾക്ക്‌ മുന്നിൽ ഭാക്കിയായി  ആ  രണ്ടു  ദിവ്യ  നേത്രങ്ങൾ

വീണ്ടും  ചിരിക്കുകയായി ആ കണ്ണുകൾ  പുതു കാഴ്ചകളുമായി
ചിരിക്കുന്ന കണ്ണുകളേ പ്രണാമം !!!

Sunday, July 3, 2016

സൗഹൃദം 

ഒരു  പന്തിനായുള്ള ഓട്ടത്തിനിടയിലും
ഒരു  കോലിൽ പതിപ്പിച്ച  കോലുമിട്ടായിയിലും
ഒരേ ക്ലാസ്സ് മുറിയിലെ വാതിലിനു പുറത്തും
അവിടെ ആണ് ഈ സൗഹൃദം പൂവിട്ടത്

പരീക്ഷണ കാലഘട്ടത്തിൻറെ കൗമാരങ്ങളിൽ
പ്രതീക്ഷയയുടെ നേർത്ത നൂൽ പാലത്തിലൂടെയും
നഷ്ട പ്രണയങ്ങളുടെ ജീവിതങ്ങളെ നോക്കി
നിർവികാരമായി അട്ടഹസിച്ചു ഓടിയതും ഒരുമിച്

തുലാ മഴയിലും  തെളി വെയിലിലും
തീവ്രമായ സ്വപ്നങ്ങളുമായി ഏഴാം കടലിനപ്പുറവും നീരണിഞ്ഞു ആ   കൂട്ട്
ശാന്തമായി ഒഴുകുന്ന ആ  കപ്പലിനെ bhedichu
ശക്തമായ കൊടുംകാറ്റായി നാരി പ്രത്യക്ഷപ്പെട്ടതും പിന്നീട് ദിശ  തെറ്റിയതും ഒരുമിച്

നിമിഷങ്ങൾ  മണിക്കൂറുകളായി
മണിക്കൂറുകൾ  ദിവസങ്ങളായി
ദിവസങ്ങൾ  മാസങ്ങളായി
മാസങ്ങൾ  വര്ഷങ്ങളായി

ഒടുവിൽ

കാലാന്ത്യ മണിക്കൂറുകളിൽ കാലനെ കാത്തു കിടന്നപ്പോഴും
കാരുണ്യം വറ്റിയ സദനത്തിൽ വീണ്ടും കാണുകയായി
ഓർമകളുടെ തിരയിളക്കവുമായി ആ സൗഹൃദം
ഓളങ്ങളെ ഭേദിച്ചു മുന്നേറി 2 ഹൃദയങ്ങളായി...

Wednesday, June 29, 2016

ഒരു  സമൂഹ മാധ്യമ  മരണം 

എല്ലാവരും  ഓടി  കയറിയപ്പോ  അവനും  കയറി
എല്ലാവരും  എല്ലാരേയും  പരിചയപെട്ടപ്പോ  അവനും  പരിചയപ്പെട്ടു
ആരൊക്കെയോ  എന്തൊക്കെയോ  എഴുതിയപ്പോ  അവനും  കുത്തിക്കുറിച്ചു
ദിശ  അറിയാതെ, കപ്പിത്താൻ  ഇല്ലാതെ  യാത്ര  തുടർന്നു..

24 മണിക്കൂർ  തികയാതെ  വന്നു
ഉറക്കച്ചടവിലും  കണ്ണുകൾ  തുറക്കും - ആ  ചിലക്കൽ  കേൾക്കുമ്പോ!!!
നാഷണൽ   ഹൈവേയിൽ  വെച്ചു  ഒരു  സ്റ്റാറ്റസ്  അപ്‌ഡേറ്റിനിടയിൽ  
ഒരു  പാണ്ടി  ലോറി   ആണ്  വോൾ പോസ്റ്  തന്നത്

പിന്നെ  കണ്ട  കാഴ്ചകൾ  ആയിരുന്നു  അതിലും  വിചിത്രം

ഇവിടെ  റീത്തുകൾ  ഇല്ല
ഇവിടെ  ആദരാഞ്ജലികളും  ഇല്ല
ശവക്കല്ലറകളിൽ  ഉറങ്ങുന്ന  പ്രേതങ്ങളും  ഇല്ല
മരിച്ചിട്ടും  അവൻ  ജീവനോടെ  തുടർന്നു  "ഓൺലൈൻ" എന്ന   ചുരുക്കപ്പേരിൽ


അതൊരു  തിരിച്ചറിവായിരുന്നു , മടക്കയാത്രയിൽ  ആ  ആത്മാവ്  ഇങ്ങനെ  കുറിച്ചു

ജാതി  വിളിപ്പേരുകളില്ലാതെ
ജീവിത  സാഹചര്യങ്ങൾ  വെളിപ്പെടുത്താതെ
ആരുടെയോ  അവസ്ഥാന്തരങ്ങൾ  കണ്ടു  അസൂയപ്പെട്ടുകൊണ്ടു
ഒരേ  മുറിയിൽ താമസിച്ചിട്ടും  ഫ്രണ്ട്‌സ് ലിസ്റിൽ  മാത്രം  ജീവിച്ചുകൊണ്ട്

"കഭി  അൽവിദ നാ കഹ്‌ന"



Sunday, June 26, 2016

കൊച്ചി 

ആരാണ്  ഈ  കടലോരത്തിനു  ഈ  പേരിട്ടതെന്നറിയില്ല
ആരൊക്കെയാണ്  ഈ  നഗരത്തിലെ  അറിയപ്പെടുന്ന  അന്തേവാസികളെന്നും  അറിയില്ല
ആർത്തിരമ്പുന്ന  തിരകൾക്കിടയിലൂടെ പായുന്ന ജീവിതങ്ങളെത്രയെന്നും  അറിയില്ല
എങ്കിലും മണ്ണിനു ഉപ്പു മണക്കുന്ന ഈ  നഗരം  എന്നും  ഓർമകളിലെ   പച്ച തുരുത്താണ്


സച്ചിനെ ബോളിനാൽ പ്രശസ്‌തനാക്കിയ  കലൂർ  സ്റ്റേഡിയവും
യൂസുഫ്  അലിയുടെ  ലുലുവിനാൽ  ചുവരെഴുത്തു്  മാറിയ  ഇടപ്പള്ളിയും
പറയാൻ  ഒരു  "കോട്ട" പോലും ഇല്ലാഞ്ഞിട്ടും സ്നേഹം മാത്രം കര അണയുന്ന ഫോർട്ടുകൊച്ചിയും
മറൈൻ ഡ്രൈവിന്റെ മഴവിൽ  അഴകിൽ  ഒന്നിക്കുന്ന എറണാകുളത്തപ്പനും കപ്പല് പള്ളിയും

മേല്പറഞ്ഞ നാല് വരികൾക്കിടയിലെ കാണാതെ ഒളിപ്പിച്ച  ചേരികളിലെ
നിറം മങ്ങാത്ത നിഷ്കളങ്കമായ ചിരി തൂകുന്ന നിക്കറിട്ട ബാല്യങ്ങളും
തുരുത്തുകളിലെ  അകലങ്ങൾ  ഇല്ലാതാക്കുവാൻ  കൊതിക്കുന്ന
താന്തോന്നി  തുരുത്തിലെ  അന്യവത്കരിക്കപ്പെട്ടു  പോയ  കുടുംബങ്ങളും

ഇവയ്‌ക്കൊക്കെ മുകളിലൂടെ "ചിക്കിങ്ങും"  അകത്താക്കി  പായാൻ  ഒരുങ്ങുന്ന മെട്രോയും
എല്ലാ മഴക്കാലത്തും വെള്ളപൊക്കം മുടങ്ങാതെ ഉണ്ടാവുന്ന ഈ  നഗരവും
എന്നും  ഓർമകളിലെ കപ്പലോട്ടത്തിന്റെ തിരയെ ഭേദിക്കുന്ന ഈ കാഴ്ചകളും
ഒരു "മൾട്ടിപ്ളെക്സ്"  ചിത്രം  കണക്കെ  പതിയും  വികാരത്തിൻ  പേരത്രേ കൊച്ചി 

Saturday, June 25, 2016

കുപ്പിവളകൾ

അടയ്ക്കാൻ  മറന്ന  ആ  പെട്ടിയിലെ
തിളങ്ങുന്ന  ഓർമകൾ  ആണ്  ഇന്ന്
ഞാൻ  വീണ്ടും  അറിയാതെ  കണ്ടുമുട്ടിയ
ആ  തുരുമ്പരിച്ച  പെട്ടിയിലെ  കുപ്പിവളകൾ

ഒട്ടേറെ കഥകൾക്ക്  തിരക്കഥ  എഴുതാൻ
ആ  കുപ്പി  ചില്ലുകൾക്കു  സാധിക്കും
എങ്കിലും  ആ  ചീളുകൾക്കു  വീണ്ടും  ഇന്ന്
ജീവൻ  നൽകിയത്  ആ  ചില്ലുകളിൽ  പതിഞ്ഞ  പടമാണ്

അക്കങ്ങൾ  മറന്ന  കണക്കു  പുസ്തകത്തിലും
ഭാഷ  മറന്ന  മലയാളം  പടത്തിലും
ഓമനിച്ചു  സൂക്ഷിച്ച  മയിൽ  പീലിയിലും
ഈ  വളകൾക്കു  പറയാൻ  വേറെ  നിറമുള്ള കഥകൾ  ഉണ്ട്

ആ  കഥകളിലൊക്കെ   കൂടെ  ഉണ്ടാവേണ്ട  കഥാപാത്രങ്ങൾ
ഇന്ന്  കൂടെ  അരങ്ങേറുന്നില്ലാത്തതിനാൽ
കുപ്പിവളകൾ വീണ്ടും തുരുമ്പരിച്ച ആ ഓർമ പാത്രത്തിൽ  നിദ്രയാവുന്നു
വീണ്ടും ഒരിക്കൽ തിളങ്ങുന്ന ചീളുകൾ പ്രത്യക്ഷപ്പെടുംവരെ 

Wednesday, June 22, 2016

ഐ ടി

5 അക്കമോ  6 അക്കമോ  ഇതു  ഒരു  ചൂതാട്ടമാണ്
ഈ  ചൂതാട്ടത്തിൻ  പേരത്രേ  ഐടി
ജീവിതം  പകുത്തുവെച്ചു   ജീവാമൃതു  ഊറ്റി  എടുക്കും
കാലിക  തൊഴിൽ  സംബ്രദായത്തിൻ  പേരത്രേ  ഐടി

മാനം  മുട്ടും  അംബരചുംബികളിൽ
തണുത്തുറയ്ക്കും  സാഹചര്യങ്ങളിൽ
പോസ്റ്മാർട്ടത്തിനായി  ഒരുങ്ങും  ശവങ്ങൾ  അത്രേ
ഐടി   തൻ   തൊഴിലാളികൾ

ഇവിടെ  തൊഴിൽ  തോഴന്മാരുടെ  തെയ്യം  ആണ്
ഇവിടെ  തൊഴിൽനിയമം  കാറ്റിൽ  രചിച്ച  വീര  കാവ്യവും
പക്ഷെ  തൊഴിലാളികളെ  ഇവിടെ  കാണ്മാനും  ഇല്ല
കാരണം  എല്ലാവരും   മുതലാളി  കണക്കെ  കഴുത്തിൽ  കുരുക്കിട്ടിരിക്കുന്നു

ഐടി  ഒരു  സമസ്യ  എന്നു   വിശേഷിപ്പിച്ച  ഗേറ്റ്സ് മുതലാളിയും
ഐടിയിൽ  ഒരു  ശൈലി  കൊണ്ടു  വന്ന  മണ്മറഞ്ഞ  സ്റ്റീവ്  ചേട്ടനും
ഇന്ത്യൻ  ഭൂപടത്തിനു  തിലകം  ചാർത്തിയ  മൂർത്തി  മാമനും
പറയാതെ  അറിയാതെ  കറങ്ങുന്ന  കസേരയിലിരുന്നു  കാലത്തെ  ഭേദിച്ച പലരും
അവരൊക്കെ  രചിച്ച  "ബ്രഹ്മാണ്ഡ  ഹൊറർ"   പടം  അത്രേ  ഐടി

(എന്നെ  പോലുള്ള  ഐടി  തൊഴിലാളികൾ  സദയം  ക്ഷെമിക്കുക   :) )
വിപ്ലവം 

കാൽപ്പെരുമാറ്റം  കേട്ടു  പേടിച്ചു  നേതാവായി
ജലഭീരങ്കികളിൽ  കുളിച്ചു  നീരാടി  ജലസാക്ഷിയുമായി
"എസ് "  കത്തിയിൽ  അലിഞ്ഞില്ലാതായൊരു  സുഹൃത്തു്  കാരണം  രക്തസാക്ഷിയുമായി
പക്ഷെ  വിപ്ലവകാരി  ആവാൻ  ഇനിയും  ഏറെ  നടക്കണം  അത്രേ

പകൽ  കഴിഞ്ഞു  രാത്രിയായി
പേക്കിനാവ്  കണ്ടു  പേടിച്ചു  ഇറങ്ങി  ഓടി
പാർട്ടി  ഓഫീസുകൾ  നാരികൾ  കയറി  ചതച്ചരച്ചു
വിപ്ലവകാരികൾ   ആവേണ്ടവർ  വീണ്ടും  കൂടാരത്തിൽ  തന്നെ

ഒന്നര  വയസ്സുകാരൻ  ജനിക്കും  മുൻപേ  വിപ്ലവം  തീർത്തു
ആസാദി  പറഞ്ഞു  നടന്ന  ദളിതനും  വിപ്ലവകാരിയായി
ഖദർ  ദാരികളും  ഖദർ  കുതിർന്നപ്പോൾ  വിപ്ലവ  സന്ദേശം  ഓതി
മണിപ്രവാള  സാഹിത്യ  ശാഖയിൽ  വിശ്വസിച്ച  ബൂർഷയും  വിപ്ലവം   രചിച്ചു

കഥ  തിരക്കഥ  സംവിദാനം  നടത്തേണ്ട  ഇടതന്മാർ
വീണ്ടും  വലത്തേക്ക്  തിരിഞ്ഞപ്പോ  വിപ്ലവം  പൊട്ടി  പുറപ്പെട്ടു

"വിപ്ലവാമി സുഖേ: സുഖേ: !!!"

ഗുരു 

നടന്ന  പാത  തേടി  ഞാൻ  അലഞ്ഞു
നടക്കേണ്ട  പാതകൾ  ബുദ്ധിയുടെ ഓരം  അണഞ്ഞുമില്ല
കാല്പനികതയുടെ  കാലൊച്ചകൾ  മറഞ്ഞപ്പോൾ   - തെളിയുകയായി
കല്പാന്തകാലത്തോളം  നിറയുന്ന  ആ  ചരണം  - ഗുരു  ചരണം

മറഞ്ഞ  കാഴ്ചകൾക്ക്  തെളിവെക്കാൻ
അടഞ്ഞ  കർണ്ണങ്ങളിൽ ഋതു  തന്ത്രി  നാദമാവാൻ
ഓമനത്തം  നഷ്ടപെട്ട  ബാല്യത്തിന്  കൗമാരം  നൽകാൻ
ഞാൻ  തേടുകയായി , ആ   കാലടികളെ  - ഗുരുവിൻ  കാലടികളെ

എൻ ജീവിതത്തിൻ  പാതയോരത്തു  കാത്തിരുന്നു
എൻ  യാത്രകളിൽ   ദാഹജലവുമായി  ഹൃദയത്തോടണയ്ക്കാൻ
ചരട്  പൊട്ടി  പറക്കുമ്പോ  ചൂണ്ടാണി  വിരലിൽ  നയിക്കാൻ
ചീവീടുകൾ  പോലും  കരയാത്ത  രാത്രികളിൽ  നിദ്രയേകാൻ

വാക്കുകൾ  അന്യവത്കരിക്കപ്പെടുന്നു  ഗുരുവിൻ  പാദങ്ങളിൽ
വ്യതിരിക്തതകൾ   സമസ്യ  കണക്കെ  ഒന്നിക്കുകയായി  ഈ  കരങ്ങളിൽ
വിവേകമായും വിശുദ്ധിയായും  വെണ്മ  വിതറി  ആ  കാലടികൾ
വിഹായുസ്സിൻ  വെണ്മേഘങ്ങളിൽ  നിറയുകയായി  ആ  ചരണം  -
ഗുരു  ചരണം 

Monday, June 20, 2016

ആകാശം 

ആകാശത്തെവിടെയോ  ഒരു  ഒറ്റവരി  പാത
അതിലൂടെ  പാഞ്ഞു  നീങ്ങുന്ന  മാലാഖ  കൂട്ടങ്ങൾ
അതിര്ത്തി   കാക്കാൻ  അവിടെ  ജവാന്മാരില്ല
ആല്ലംബമില്ലാത്ത  അമ്മമാരുമില്ല

ആര്ത്തിയോടെ  ഞാൻ  ആ  കാഴ്ചകൾ  പകർത്തി
അവിടെ  എവിടെയോ  ഒരു  മാലാഖയുടെ  കണ്ണുകൾ..
ആരെയോ  തേടും  കണക്കെ  ആ  കൺമുന  എന്ൻ  കാഴ്ചകളിലേക്ക്
ആർധ്രധയേറും  ആ  കണ്ണുകളിൽ  ഞാൻ  അലിയുകയായീ

ആകാശത്തെ  ചിത്രങ്ങൾ  മായുകയായീ
ആരോ  കത്തിച്ച  ചൂട്ടു   കണക്കെ  ഇടിമിന്നലുകൾ  പാഞ്ഞു
അങ്ങനെ  മിന്നലുകൾ  തീർത്ത  വിള്ളലുകൾക്കിടയിലൂടെ
ആർത്തിരമ്പി  കുടം  കണക്കെ  വീഴുകയയീ  മഴ  തുള്ളികൾ

അപ്പോൾ,  ഞാൻ  കണ്ട  മാലാഖമാർ  എവിടെ?
അപ്പോൾ, എന്ൻ കാഴ്ച്ചയിൽ  പതിഞ്ഞ  ആ  ആർദ്രമാം  കണ്ണുകൾ  എവിടെ?
ആരോ  പറഞ്ഞു,  ഇടിമിന്നലുകൾ  ആ  വദനത്തിൻ  തേങ്ങലയിരുന്നത്രേ
ആരോ വീണ്ടും പറഞ്ഞു  ആ  മഴത്തുള്ളികൾ  ആർദ്രമാം  ആ കണ്ണുകൾ - നിറഞ്ഞതത്രേ

ചോദിച്ചു  ഞാൻ - എന്തിനു??

കാഴ്ചകൾ  പോലും  കണ്ണുകൾ  മറയ്കുന്ന  നിന്റെ  കൂരയും  ജീവിതവും..
അതാണത്രേ  ആകാശത്തെ  മഴയ്ക്ക്‌  കാരണം.


ആമേൻ!!!


Monday, May 16, 2016

ലേബർ ക്യാമ്പ്‌ 

അതിരാവിലെ  വെളിച്ചം  കാണാതെ  ആണ്
കുട്ടേട്ടൻ   ക്യാമ്പ്‌  വിട്ടത്
വെളിച്ചം  പരക്കും  മുൻപേ
വിട  പറഞ്ഞു  യാത്രയായീ
വീടിനെ  സ്വപ്നം  കാണുന്ന  മറ്റു  ക്യാമ്പ്  വാസികളും

പകലിനെ  പെക്കിനാവാക്കി ഉച്ച  സൂര്യനും
പകയോടെ  പെരുമാറുന്ന  മിസരി  താടിക്കാരനും

എങ്കിലും

പിടയുന്ന  മനസ്സോടെ   ഉയിരിനായി  പൊരുതി
പരശുരാമന്റെ   നാട്ടിലെ  അഭ്യസ്ത  വിദ്യർ

പകൽ  മറഞ്ഞു  രാവേറി
കുട്ടേട്ടനും കൂട്ടരും   രണ്ടാം ഷിഫ്റ്റിലെക്കു

കുടുസു  മുറിയിലെ  ഇരുനില  കട്ടില്ലിൽ
കിണറ്റിൽ  വീണ  തവള  കണക്കെ  ഭാക്കിയായീ   ക്യാമ്പ്  വാസികൾ

കുട്ടേട്ടൻ  മടങ്ങിയെത്തിയില്ല  ഈ  കട്ടിലിൽ
കേട്ടു  ഞാൻ  ആ  വാർത്ത‍  കുട്ടേട്ടന്റെ നരച്ച  ജീവിതം
കിളി  കണക്കെ  യാത്രയായീ  നിത്യ  പുരാതന  കൂടും  തേടി.

കൂടുകൾക്ക്  കിളിവാതിലുകൾ  വെച്ചവർ  എത്തി  ആറടി  പെട്ടിയുമായി

എങ്കിലും

കുട്ടേട്ടന്റെ യാത്ര  ലേബർ ക്യാമ്പിലും  വാർത്ത‍യായില്ല
കാരണം  ഇവിടെ  ഓരോ  രാത്രിയും  കുട്ടേട്ടൻമാർ  യാത്രയാവുന്നു..

Sunday, May 8, 2016

അമ്മ 

ആ  കൈകളിൽ  എന്ൻ  ശിരസ്സ്‌  അമർന്നു
ആ  കണ്ണുകളിൽ  എന്ൻ  കാഴ്ചകൾ  ഉദിച്ചു
ആ  മുഖമത്രെ  എന്നെ  ചിരിക്കാൻ  പഠിപ്പിച്ചത്
ആ  ഹൃദയമ്ത്രേ  എനിക്കായി   സ്നേഹം  ചൊരിഞ്ഞത്
ആ  കൂപ്പു   കൈകൾ അത്രേ  എൻറെ  ഇന്നത്തെ  ചിറകുകൾ

വിരൽതുംഭിലയി എന്ൻ  ചുവടുകൾക്കു ജീവൻ നെയ്തു ഈ  ധരണിയിൽ
വെണ്മ വിതറും ആ   വാക്കുകൾ  എന്ൻ  ഭാഷ  അയീ
തേഞ്ഞു  തീർന്നിടും  ആ  കാലടികൾ  എന്ൻ  ചവിട്ടുപടികൾ  ആയീ
രാവേറെ  കാക്കും  ആ  സ്നേഹം  എന്ൻ  കാവൽ  മാലാഘ ആയീ
വിരലുകളിൽ  ഉരുളും  ഉരുളകൾ  എന്ൻ  വിശപ്പിൻ  അമൃത്  അയീ


മറന്നു  ഞാൻ  ആ  കൈകൾ  തന്ൻ മ്രുദുതലതയെ
കണ്ണുകൾ മറച്ചു   ഞാൻ  ആ  കണ്ണീർ ചാലിൻ  ഓരങ്ങളിൽ
വിട്ടെറിഞ്ഞ്‌  ഞാൻ   യാത്രയായി  വിളിപാടുകൾക്കും  അകലെ
എന്നിട്ടും  കാത്തിരുന്നു  ആ  രണ്ടക്ഷരം  എന്ൻ  കാല്പെരുമാറ്റത്തിനായീ
ഒടുവിലായീ   നിദ്ര  വീണിടും  ആ  സ്നേഹത്തിൻ പേരത്രേ  അമ്മ..







Monday, May 2, 2016

പ്രവാസി

നീളുകയായീ ഈ ജീവിത യാത്ര
കണ്ടീല്ല ഞാൻ കാൽപാടുകൾ
നടന്നകലുകയായീ പിന്നിലായീ എന്ൻ ഭവനം
യാത്രയാവുകയായീ എന്ൻ മധുര സ്വപ്‌നങ്ങൾ

ദശാബ്ദങ്ങൾ കാത്തിരിക്കയായീ
മണലാര്യങ്ങൾ   വിരിച്ച പരവതാനിക്കയീ
കണ്ടീല്ല ഞാൻ അല്ലാദീനെ
കണ്ടീല ഞാൻ ആലിഭാഭയെ
കണ്ടു ഞാൻ മാനം മുട്ടും സ്തൂപങ്ങൾ
കണ്ടു ഞാൻ ലോകോത്തര യാനങ്ങൾ

ഇതത്രേ സ്വർണം പൂക്കും മരുഭൂമി
ഇവിടെയത്രേ പൂർവികർ ജീവിതം നെയ്തത്
എന്തെ എന്ൻ കണ്ണുകൾക്ക്‌ ഈ കാഴ്ചകൾ അന്യമാവുന്നു
ചുരുട്ടുത്തരം ആയി  ആരോ ചൊല്ലി..
അല്ലയോ പ്രവാസീ ഈ കാഴ്ചകളെല്ലാം നിന്ൻ സ്വപ്നമല്ലേ..

Sunday, May 1, 2016

മഴ 

ഒഴുക്കിവിട്ട   കടലാസ്  കപ്പലുകൾ  തിരികെ  നോക്കിയില്ല
തളിരിലകൾ,  കുളിരണിഞ്ഞ  മുഖം ഉയർത്തിയില്ല
ഒളിനിലാവിൻ  ഓളങ്ങൾ  മൺ കൂൂരയിൽ ചിന്നി  ചിതറി
നീരണിഞ്ഞ  ഓർമ്മകൾ  ഈറനണിഞ്ഞു  തുടങ്ങുകയായീ
ഊരിൻ  ചെരുവിൽ  മഴമേഘങ്ങൾ  മിഴികൾ മറച്ചു

ഉണ്ണി  തൻ  പുസ്തക  ചിറകുകൾ  നനഞ്ഞു വിറക്കയായീ
ഉച്ച  ഭക്ഷണം  അന്യമാക്കി  യത്രയായീ  കലത്തിലെ മണി ഉരുളകൾ
കണ്മറച്ച  വെള്ളിവെളിച്ചങ്ങൾ ഊരിൻ  ചൂരിലേക്ക്   മടങ്ങിയില്ല
കേൾക്കയായീ ഉണ്ണി  തൻ  രോദനം,  മഴ  മറച്ച  കർണ്ണങ്ങളിൽ
മഴ  തൻ   സൌന്ദര്യം എന്നും  ഈ  കൂരയ്ക്ക്,  കൂരിരുട്ടിൻ  അമൃത്  തന്നെ.


വിളിച്ചു  കരഞ്ഞാൽ, വിളിപ്പാടകലെയുള്ള  നഗര  ലാവണ്യം  പുണരുമോ
ഉണരാൻ  മറന്ന  നിദ്രയിൽ,  മഴയെ  ഓമനിക്കും   നഗരമേ
നനഞ്ഞു  ചിതറും  കൂര  തൻ  ഒലിച്ചിറങ്ങും യാതനയോ
എന്നും  നഷ്ടങ്ങൾ  മാത്രം  നല്കിയ  മഴ  തന്ൻ  സൌന്ദര്യമോ
അതോ  വെയിലിനെ  പ്രണയിച്ച  തുലാമിൻ നഷ്ട പ്രണയമോ ഈ   മഴ ..
ഇതത്രേ ഉണ്ണി  തന്ൻ  മഴകാഴ്ചകൾ..


Tuesday, April 5, 2016

നാടോടിക്കാറ്റ്‌

നിറുത്തിയിടുത്തു നിന്ന് തുടങ്ങിയേക്കാം
നീർമിഴികളിൽ ലവണാംശം കലർത്തീയെക്കാം
നീതി  ബോധം  ത്യജിച്ചു  അഭയാര്ര്തികൾ ആയവരാണ്‌ വിഷയം
നീണ്ട  യാത്രയുടെ  പരുക്കൻ ഓർമ്മകൾ  വീണ്ടും  കടലിലെ ഓളങ്ങളാക്കിയ
അഭയാർത്തികൾ,  അവരല്ലേ ചരിത്രത്തിനു  മീതെ  പായുന്നവർ...


അഭയം  നശിച്ചപ്പൊ   യാത്രയെ  കുറിച്ച്  ചിന്തിച്ച സുഹൃത്തേ
ആർക്കും വേണ്ടാത്ത  ജീവച്ചവങ്ങൾ  ആവാൻ ആണ്  താങ്കളുടെ  സ്വപ്നങ്ങളുടെ  വിധി..
അലറി  വിളിച്ച  കടൽ തിരകളെ  ഭേദിച്ചെങ്കിലും  മനുഷ്യ  മനസ്സുകളിൽ
അലയൊലികൾ  തീർക്കാൻ, നിങ്ങളുടെ  രോധനത്തിനു  ശക്തി  ഇല്ലാതെ           പോവുന്നു
ശാന്തമായ  മരണം  പോലും  ഒരു  പക്ഷെ:  നിങ്ങൾക്ക്  ഈ  സമൂഹം നല്കിയെക്കില്ല..


എന്നും  നാടോടികളായി  ജനിക്കുന്നവർ  ചരിത്രത്തിലെ  താളുകളെ  ആവുന്നില്ല
എങ്കിലും  നിങ്ങൾക്കായീ   ഞങ്ങൾ  മനുഷ്യാവകാശം  സംസാരിക്കുന്നു
എത്ര  എത്ര  ജീവൻ  കണ്മുന്നിൽ  മുങ്ങിയമർന്നപ്പൊഴും  ഞാൻ  നിങ്ങൽക്കായീ  കവിത  എഴുതി
എഴുതി  മടുത്തപ്പോ  എഴുന്നേറ്റു  നിന്ന്  ഞാൻ  പ്രസംഗിച്ചു
നാടോടികൾ  എൻ സോദരർ അവരുടെ  മരണം  രക്തസാക്ഷിത്വം  തന്നെ ...
നന്ദി നമസ്ക്കാരം!!!!!


Saturday, March 26, 2016


മരം 

തളിരിടാതെ പോയ വസന്തകലമോ
തിരശീല നീങ്ങാത്ത തിരയാട്ടമോ
തീയണയാത്ത ചുടു കല്ലറയൊ
തീരം കാണാതെ മടങ്ങും തിരയൊ
മൂന്നാണികളിൽ തൂങ്ങിയ മനുഷ്യപുത്രൻ തൻ മരം.


കരുതിയ  കരളിൻ  വാത്സല്യ  കനവുകളിൽ
കാറ്റെഴുതാത്ത ഓശാന  ചരിതങ്ങളും
കണ്മറയും സ്നേഹതീര്ങ്ങളിൽ , ഞാൻ
കണ്ടു  നിന്ൻ സ്നേഹം  ചൊരിയും  മരം
മരണത്തെ  ജയിച്ച  മനുഷ്യ  സ്നേഹമോ  ഈ  മരം.

ഉയർപ്പിൻ ഓർമ്മകൾ  മരിച്ച  പട്ടിണിയുടെ  ഓട്ടപാത്രങ്ങളെ
ഉയിരിൻ  സ്പന്ദനം  നിലച്ച  ഘടികാരത്തിൻ ഓളങ്ങളെ
ഉമ്മ  വച്ചിടാൻ  മറന്ന  കവിളുകൾ  തൻ  ജീർണിച്ച  രോധനമേ 
ഉജ്ജ്വൈല്ക്കും  സാന്ത്വന  സ്മരനയല്ലേ  അമ്മ  ചൂണ്ടി  കാണിച്ച ടും
മരത്തിനാൽ വിണ്ണിനെ ജയിച്ചിടും സ്നേഹ  ശുശ്രൂഷകൻ തൻ  സ്നേഹ  മരം.




Saturday, March 19, 2016

തോറ്റവന്റെ ചരിത്രം  

അനന്തമായ വിണ്ണിൻ തടാകത്തിൻ
അഗാതതയിൽ ഞാൻ കണ്ട ഓര്മ്മകളെ..

എനിക്കായി ബാക്കിവച്ച
തോൽവിയുടെ ചരിത്രമേ
എന്നെന്നേക്കുമായി ഞാൻ കുറിക്കട്ടെ
എന്റെ ജീവിതം

നിശ്ചലമായ വഴിയോരകാഴ്ച്ചകളും
നിർണയകമല്ലാത്ത
ജീവിത സാഹചര്യങ്ങളും
സൃഷ്ടാവിന്റെ മികവോടെ
പകര്താത്ത  പ്രതിബിംബങ്ങളെ
സൃഷ്ടിയുടെ രോദനം
പക്ഷെ  നിനക്ക്  എന്നും  പ്രേമഭാജനങ്ങളല്ലേ

ചരിത്ര  താളുകളിൽ  എന്നെ
നിങ്ങൾ  തിരയുന്നതെന്തിനു
ചവിടുപടികളിൽ  എന്ൻ
കാല്മുദ്രകൾ നിങ്ങൾ  കണ്ടീല്ലയോ

ചിത്തിര  നക്ഷത്രത്തിൻ  ജ്യോതിഷത്തിൽ
 പറയാതെ  പറഞ്ഞതും
ചീവിട്  കണക്കെ  കണ്ടീടും
എന്ൻ  ജീവിതം  ഒരു
 പ്രഹസനമോ പ്രതിഭാസമോ

ചോദിചീടുന്നു
ഞാൻ  എന്ൻ  ഒർമകൽല്ല്ക്കായീ
എവിടെ  എന്ൻ  ജന്മ  ദേശം
ചോദിചീടുന്നു
ഞാൻ  എന്ൻ  ഒർമകൽല്ല്ക്കായീ
എവിടെ  എന്ൻ  വേരുകൾ
മറന്നീടല്ലേ  ഈ  തോൽവി തന്ൻ ജീവിതത്തെ..

മരണത്തിൻ   മീതെ
പറന്നു  പോയീടടുമീ
മർത്ത്യൻ തൻ  ചിരാതല്ലോ
ഈ  തോറ്റവന്റെ  ചരിത്രം ..

ഈസ്റ്റർ

അപ്പുറത്തെ വീട്ടിൽ ഈസ്റ്ററാണ് താറാവ് മപ്പാസ് വന്നു  ബീഫ് വിന്ദാലു വന്നു പോർക്ക്‌ ഉലർത്തിയത് വന്നു പെസഹായ്ക്ക് ബലിയാവേണ്ട കുഞ്ഞാട് ബിരിയാണിയാ...