Friday, August 19, 2016

സിനിമ 

കൊട്ടകയിലെ  നിശബ്ദമായ ഹർഷാരവങ്ങളിൽ
ഊർന്നിറങ്ങും നിശാ മഴ കണക്കെ - സിനിമ
നിറങ്ങൾക്ക് ഏഴേഴുഅഴകാണ്  ഇവിടെ
നിറഭേദങ്ങളിൽ  അഴക് നഷ്ടപ്പെട്ടവരും ഉണ്ട് ഇവിടെ

കാലിക  ദൃശ്യത്തിൻ കണ്ണാടി  എന്ന് പാടാം
കാണാമറയത്തെ  കാഴ്ചകളുടെ തേരോട്ടം എന്നും പാടാം
കലയുടെ നിർവികാരതയിൽ ജ്വലിക്കും  പന്തങ്ങൾ എന്നും  പാടാം
മണിക്കൂറുകൾക്കു  നിശ്ചലത  കല്പിയ്ക്കും പ്രഹേളിക  അത്രേ സിനിമ

ഭാവാഭിനയത്തിൻ ഭവ്യമായ മുഹൂർത്തങ്ങളിൽ
ഭാരിച്ച ജീവിത നോവ് പേറിയ സ്വപ്ന ചിറകത്രെ
ഭൂമിയുടെ  ചരിത്രം അഭ്രപാളികളിൽ  ഒരു
അർത്ഥാന്തരന്യാസം  പോലെ  കുറിക്കുന്ന  രചനയല്ലോ  സിനിമ

വരികൾക്ക് സൗന്ദര്യം നഷ്ടപ്പെടും എന്ന്  തോന്നുമ്പോ
മനസ്സിൽ വേദനയോടെ എഴുതാൻ മടിച്ച ജീവിതങ്ങളും
മണലിൽ എഴുതിയ ഈ  കുറിപ്പിൽ
മനഃപൂർവ്വം വിസ്മരിക്കുന്നു..


ഈസ്റ്റർ

അപ്പുറത്തെ വീട്ടിൽ ഈസ്റ്ററാണ് താറാവ് മപ്പാസ് വന്നു  ബീഫ് വിന്ദാലു വന്നു പോർക്ക്‌ ഉലർത്തിയത് വന്നു പെസഹായ്ക്ക് ബലിയാവേണ്ട കുഞ്ഞാട് ബിരിയാണിയാ...