33
കച്ചിക്കും തിരുകച്ചയ്ക്കും മധ്യേ 33 വത്സരങ്ങൾ
തിരുവുത്ഥാനവും ജനനവും ഈ വരികളിൽ എവിടെയോ ഉണ്ട്
രാവുറങ്ങും നിലാവിൽ - കാലം നെടുവേ കീറും
ഈ കച്ചികളുടെ കഥയാണ് ചരിത്രത്തിൻ ഓർമ്മ താളുകൾ
തേങ്ങലുകൾ തിങ്ങും ആത്മാക്കളെ തേടിയെത്തിയ
തീവ്രമായ സ്നേഹത്തിൻ മനുഷ്യജന്മം, കച്ചികൾക്കു കനവായി..
അങ്ങനെ,
കനവെല്ലാം മറന്നു വയലിൽ അവസാനിക്കേണ്ട കച്ചികൾ
മനുഷ്യചരിത്രത്തിൻ കച്ചി തുരുമ്പായി
ചരിത്രത്തിൽ എഴുതപ്പെടാതെ പോയ ഈ കച്ചികളിൽ
മഞ്ഞുപെയ്യും ഡിസംബറിൽ മഴത്തുള്ളികൾ കണക്കെ പതിഞ്ഞു ആ കുഞ്ഞുസാന്ത്വനം..
കാത്തിരുന്ന ജന്മങ്ങൾക്കായി തെളിയുകയായി ആ റാന്തൽവെളിച്ചം
കണ്ണുചിമ്മാതെ നോക്കാം ചിരി പൊഴിക്കും ആ റാന്തൽ വസന്തത്തെ
ഒടുവിലായി കച്ചയിൽ പൊതിഞ്ഞിടും ആ കച്ചി തൻ ഓർമ്മയെ
ഓർക്കാം ചൂളം വിളിച്ചു വരും ഈ മഞ്ഞുകാലത്തിൽ
പെയ്തുതീരാതെ ആ സ്നേഹം ഇന്നും കാത്തിരിക്കുന്നു ഒരു റാന്തൽവിളക്കിൻ ചാരെ
പറഞ്ഞു തീർന്നിടാത്ത ആ സ്നേഹത്തിൻ കഥയിൽ എവിടെയോ...
കാലത്തിൻ വാതിൽ തുറന്നു കുറിച്ചിടാം
"കച്ചിക്കും തിരുകച്ചയ്ക്കും മധ്യേ 33 വത്സരങ്ങൾ!!!"