Wednesday, June 29, 2016

ഒരു  സമൂഹ മാധ്യമ  മരണം 

എല്ലാവരും  ഓടി  കയറിയപ്പോ  അവനും  കയറി
എല്ലാവരും  എല്ലാരേയും  പരിചയപെട്ടപ്പോ  അവനും  പരിചയപ്പെട്ടു
ആരൊക്കെയോ  എന്തൊക്കെയോ  എഴുതിയപ്പോ  അവനും  കുത്തിക്കുറിച്ചു
ദിശ  അറിയാതെ, കപ്പിത്താൻ  ഇല്ലാതെ  യാത്ര  തുടർന്നു..

24 മണിക്കൂർ  തികയാതെ  വന്നു
ഉറക്കച്ചടവിലും  കണ്ണുകൾ  തുറക്കും - ആ  ചിലക്കൽ  കേൾക്കുമ്പോ!!!
നാഷണൽ   ഹൈവേയിൽ  വെച്ചു  ഒരു  സ്റ്റാറ്റസ്  അപ്‌ഡേറ്റിനിടയിൽ  
ഒരു  പാണ്ടി  ലോറി   ആണ്  വോൾ പോസ്റ്  തന്നത്

പിന്നെ  കണ്ട  കാഴ്ചകൾ  ആയിരുന്നു  അതിലും  വിചിത്രം

ഇവിടെ  റീത്തുകൾ  ഇല്ല
ഇവിടെ  ആദരാഞ്ജലികളും  ഇല്ല
ശവക്കല്ലറകളിൽ  ഉറങ്ങുന്ന  പ്രേതങ്ങളും  ഇല്ല
മരിച്ചിട്ടും  അവൻ  ജീവനോടെ  തുടർന്നു  "ഓൺലൈൻ" എന്ന   ചുരുക്കപ്പേരിൽ


അതൊരു  തിരിച്ചറിവായിരുന്നു , മടക്കയാത്രയിൽ  ആ  ആത്മാവ്  ഇങ്ങനെ  കുറിച്ചു

ജാതി  വിളിപ്പേരുകളില്ലാതെ
ജീവിത  സാഹചര്യങ്ങൾ  വെളിപ്പെടുത്താതെ
ആരുടെയോ  അവസ്ഥാന്തരങ്ങൾ  കണ്ടു  അസൂയപ്പെട്ടുകൊണ്ടു
ഒരേ  മുറിയിൽ താമസിച്ചിട്ടും  ഫ്രണ്ട്‌സ് ലിസ്റിൽ  മാത്രം  ജീവിച്ചുകൊണ്ട്

"കഭി  അൽവിദ നാ കഹ്‌ന"



Sunday, June 26, 2016

കൊച്ചി 

ആരാണ്  ഈ  കടലോരത്തിനു  ഈ  പേരിട്ടതെന്നറിയില്ല
ആരൊക്കെയാണ്  ഈ  നഗരത്തിലെ  അറിയപ്പെടുന്ന  അന്തേവാസികളെന്നും  അറിയില്ല
ആർത്തിരമ്പുന്ന  തിരകൾക്കിടയിലൂടെ പായുന്ന ജീവിതങ്ങളെത്രയെന്നും  അറിയില്ല
എങ്കിലും മണ്ണിനു ഉപ്പു മണക്കുന്ന ഈ  നഗരം  എന്നും  ഓർമകളിലെ   പച്ച തുരുത്താണ്


സച്ചിനെ ബോളിനാൽ പ്രശസ്‌തനാക്കിയ  കലൂർ  സ്റ്റേഡിയവും
യൂസുഫ്  അലിയുടെ  ലുലുവിനാൽ  ചുവരെഴുത്തു്  മാറിയ  ഇടപ്പള്ളിയും
പറയാൻ  ഒരു  "കോട്ട" പോലും ഇല്ലാഞ്ഞിട്ടും സ്നേഹം മാത്രം കര അണയുന്ന ഫോർട്ടുകൊച്ചിയും
മറൈൻ ഡ്രൈവിന്റെ മഴവിൽ  അഴകിൽ  ഒന്നിക്കുന്ന എറണാകുളത്തപ്പനും കപ്പല് പള്ളിയും

മേല്പറഞ്ഞ നാല് വരികൾക്കിടയിലെ കാണാതെ ഒളിപ്പിച്ച  ചേരികളിലെ
നിറം മങ്ങാത്ത നിഷ്കളങ്കമായ ചിരി തൂകുന്ന നിക്കറിട്ട ബാല്യങ്ങളും
തുരുത്തുകളിലെ  അകലങ്ങൾ  ഇല്ലാതാക്കുവാൻ  കൊതിക്കുന്ന
താന്തോന്നി  തുരുത്തിലെ  അന്യവത്കരിക്കപ്പെട്ടു  പോയ  കുടുംബങ്ങളും

ഇവയ്‌ക്കൊക്കെ മുകളിലൂടെ "ചിക്കിങ്ങും"  അകത്താക്കി  പായാൻ  ഒരുങ്ങുന്ന മെട്രോയും
എല്ലാ മഴക്കാലത്തും വെള്ളപൊക്കം മുടങ്ങാതെ ഉണ്ടാവുന്ന ഈ  നഗരവും
എന്നും  ഓർമകളിലെ കപ്പലോട്ടത്തിന്റെ തിരയെ ഭേദിക്കുന്ന ഈ കാഴ്ചകളും
ഒരു "മൾട്ടിപ്ളെക്സ്"  ചിത്രം  കണക്കെ  പതിയും  വികാരത്തിൻ  പേരത്രേ കൊച്ചി 

Saturday, June 25, 2016

കുപ്പിവളകൾ

അടയ്ക്കാൻ  മറന്ന  ആ  പെട്ടിയിലെ
തിളങ്ങുന്ന  ഓർമകൾ  ആണ്  ഇന്ന്
ഞാൻ  വീണ്ടും  അറിയാതെ  കണ്ടുമുട്ടിയ
ആ  തുരുമ്പരിച്ച  പെട്ടിയിലെ  കുപ്പിവളകൾ

ഒട്ടേറെ കഥകൾക്ക്  തിരക്കഥ  എഴുതാൻ
ആ  കുപ്പി  ചില്ലുകൾക്കു  സാധിക്കും
എങ്കിലും  ആ  ചീളുകൾക്കു  വീണ്ടും  ഇന്ന്
ജീവൻ  നൽകിയത്  ആ  ചില്ലുകളിൽ  പതിഞ്ഞ  പടമാണ്

അക്കങ്ങൾ  മറന്ന  കണക്കു  പുസ്തകത്തിലും
ഭാഷ  മറന്ന  മലയാളം  പടത്തിലും
ഓമനിച്ചു  സൂക്ഷിച്ച  മയിൽ  പീലിയിലും
ഈ  വളകൾക്കു  പറയാൻ  വേറെ  നിറമുള്ള കഥകൾ  ഉണ്ട്

ആ  കഥകളിലൊക്കെ   കൂടെ  ഉണ്ടാവേണ്ട  കഥാപാത്രങ്ങൾ
ഇന്ന്  കൂടെ  അരങ്ങേറുന്നില്ലാത്തതിനാൽ
കുപ്പിവളകൾ വീണ്ടും തുരുമ്പരിച്ച ആ ഓർമ പാത്രത്തിൽ  നിദ്രയാവുന്നു
വീണ്ടും ഒരിക്കൽ തിളങ്ങുന്ന ചീളുകൾ പ്രത്യക്ഷപ്പെടുംവരെ 

Wednesday, June 22, 2016

ഐ ടി

5 അക്കമോ  6 അക്കമോ  ഇതു  ഒരു  ചൂതാട്ടമാണ്
ഈ  ചൂതാട്ടത്തിൻ  പേരത്രേ  ഐടി
ജീവിതം  പകുത്തുവെച്ചു   ജീവാമൃതു  ഊറ്റി  എടുക്കും
കാലിക  തൊഴിൽ  സംബ്രദായത്തിൻ  പേരത്രേ  ഐടി

മാനം  മുട്ടും  അംബരചുംബികളിൽ
തണുത്തുറയ്ക്കും  സാഹചര്യങ്ങളിൽ
പോസ്റ്മാർട്ടത്തിനായി  ഒരുങ്ങും  ശവങ്ങൾ  അത്രേ
ഐടി   തൻ   തൊഴിലാളികൾ

ഇവിടെ  തൊഴിൽ  തോഴന്മാരുടെ  തെയ്യം  ആണ്
ഇവിടെ  തൊഴിൽനിയമം  കാറ്റിൽ  രചിച്ച  വീര  കാവ്യവും
പക്ഷെ  തൊഴിലാളികളെ  ഇവിടെ  കാണ്മാനും  ഇല്ല
കാരണം  എല്ലാവരും   മുതലാളി  കണക്കെ  കഴുത്തിൽ  കുരുക്കിട്ടിരിക്കുന്നു

ഐടി  ഒരു  സമസ്യ  എന്നു   വിശേഷിപ്പിച്ച  ഗേറ്റ്സ് മുതലാളിയും
ഐടിയിൽ  ഒരു  ശൈലി  കൊണ്ടു  വന്ന  മണ്മറഞ്ഞ  സ്റ്റീവ്  ചേട്ടനും
ഇന്ത്യൻ  ഭൂപടത്തിനു  തിലകം  ചാർത്തിയ  മൂർത്തി  മാമനും
പറയാതെ  അറിയാതെ  കറങ്ങുന്ന  കസേരയിലിരുന്നു  കാലത്തെ  ഭേദിച്ച പലരും
അവരൊക്കെ  രചിച്ച  "ബ്രഹ്മാണ്ഡ  ഹൊറർ"   പടം  അത്രേ  ഐടി

(എന്നെ  പോലുള്ള  ഐടി  തൊഴിലാളികൾ  സദയം  ക്ഷെമിക്കുക   :) )
വിപ്ലവം 

കാൽപ്പെരുമാറ്റം  കേട്ടു  പേടിച്ചു  നേതാവായി
ജലഭീരങ്കികളിൽ  കുളിച്ചു  നീരാടി  ജലസാക്ഷിയുമായി
"എസ് "  കത്തിയിൽ  അലിഞ്ഞില്ലാതായൊരു  സുഹൃത്തു്  കാരണം  രക്തസാക്ഷിയുമായി
പക്ഷെ  വിപ്ലവകാരി  ആവാൻ  ഇനിയും  ഏറെ  നടക്കണം  അത്രേ

പകൽ  കഴിഞ്ഞു  രാത്രിയായി
പേക്കിനാവ്  കണ്ടു  പേടിച്ചു  ഇറങ്ങി  ഓടി
പാർട്ടി  ഓഫീസുകൾ  നാരികൾ  കയറി  ചതച്ചരച്ചു
വിപ്ലവകാരികൾ   ആവേണ്ടവർ  വീണ്ടും  കൂടാരത്തിൽ  തന്നെ

ഒന്നര  വയസ്സുകാരൻ  ജനിക്കും  മുൻപേ  വിപ്ലവം  തീർത്തു
ആസാദി  പറഞ്ഞു  നടന്ന  ദളിതനും  വിപ്ലവകാരിയായി
ഖദർ  ദാരികളും  ഖദർ  കുതിർന്നപ്പോൾ  വിപ്ലവ  സന്ദേശം  ഓതി
മണിപ്രവാള  സാഹിത്യ  ശാഖയിൽ  വിശ്വസിച്ച  ബൂർഷയും  വിപ്ലവം   രചിച്ചു

കഥ  തിരക്കഥ  സംവിദാനം  നടത്തേണ്ട  ഇടതന്മാർ
വീണ്ടും  വലത്തേക്ക്  തിരിഞ്ഞപ്പോ  വിപ്ലവം  പൊട്ടി  പുറപ്പെട്ടു

"വിപ്ലവാമി സുഖേ: സുഖേ: !!!"

ഗുരു 

നടന്ന  പാത  തേടി  ഞാൻ  അലഞ്ഞു
നടക്കേണ്ട  പാതകൾ  ബുദ്ധിയുടെ ഓരം  അണഞ്ഞുമില്ല
കാല്പനികതയുടെ  കാലൊച്ചകൾ  മറഞ്ഞപ്പോൾ   - തെളിയുകയായി
കല്പാന്തകാലത്തോളം  നിറയുന്ന  ആ  ചരണം  - ഗുരു  ചരണം

മറഞ്ഞ  കാഴ്ചകൾക്ക്  തെളിവെക്കാൻ
അടഞ്ഞ  കർണ്ണങ്ങളിൽ ഋതു  തന്ത്രി  നാദമാവാൻ
ഓമനത്തം  നഷ്ടപെട്ട  ബാല്യത്തിന്  കൗമാരം  നൽകാൻ
ഞാൻ  തേടുകയായി , ആ   കാലടികളെ  - ഗുരുവിൻ  കാലടികളെ

എൻ ജീവിതത്തിൻ  പാതയോരത്തു  കാത്തിരുന്നു
എൻ  യാത്രകളിൽ   ദാഹജലവുമായി  ഹൃദയത്തോടണയ്ക്കാൻ
ചരട്  പൊട്ടി  പറക്കുമ്പോ  ചൂണ്ടാണി  വിരലിൽ  നയിക്കാൻ
ചീവീടുകൾ  പോലും  കരയാത്ത  രാത്രികളിൽ  നിദ്രയേകാൻ

വാക്കുകൾ  അന്യവത്കരിക്കപ്പെടുന്നു  ഗുരുവിൻ  പാദങ്ങളിൽ
വ്യതിരിക്തതകൾ   സമസ്യ  കണക്കെ  ഒന്നിക്കുകയായി  ഈ  കരങ്ങളിൽ
വിവേകമായും വിശുദ്ധിയായും  വെണ്മ  വിതറി  ആ  കാലടികൾ
വിഹായുസ്സിൻ  വെണ്മേഘങ്ങളിൽ  നിറയുകയായി  ആ  ചരണം  -
ഗുരു  ചരണം 

Monday, June 20, 2016

ആകാശം 

ആകാശത്തെവിടെയോ  ഒരു  ഒറ്റവരി  പാത
അതിലൂടെ  പാഞ്ഞു  നീങ്ങുന്ന  മാലാഖ  കൂട്ടങ്ങൾ
അതിര്ത്തി   കാക്കാൻ  അവിടെ  ജവാന്മാരില്ല
ആല്ലംബമില്ലാത്ത  അമ്മമാരുമില്ല

ആര്ത്തിയോടെ  ഞാൻ  ആ  കാഴ്ചകൾ  പകർത്തി
അവിടെ  എവിടെയോ  ഒരു  മാലാഖയുടെ  കണ്ണുകൾ..
ആരെയോ  തേടും  കണക്കെ  ആ  കൺമുന  എന്ൻ  കാഴ്ചകളിലേക്ക്
ആർധ്രധയേറും  ആ  കണ്ണുകളിൽ  ഞാൻ  അലിയുകയായീ

ആകാശത്തെ  ചിത്രങ്ങൾ  മായുകയായീ
ആരോ  കത്തിച്ച  ചൂട്ടു   കണക്കെ  ഇടിമിന്നലുകൾ  പാഞ്ഞു
അങ്ങനെ  മിന്നലുകൾ  തീർത്ത  വിള്ളലുകൾക്കിടയിലൂടെ
ആർത്തിരമ്പി  കുടം  കണക്കെ  വീഴുകയയീ  മഴ  തുള്ളികൾ

അപ്പോൾ,  ഞാൻ  കണ്ട  മാലാഖമാർ  എവിടെ?
അപ്പോൾ, എന്ൻ കാഴ്ച്ചയിൽ  പതിഞ്ഞ  ആ  ആർദ്രമാം  കണ്ണുകൾ  എവിടെ?
ആരോ  പറഞ്ഞു,  ഇടിമിന്നലുകൾ  ആ  വദനത്തിൻ  തേങ്ങലയിരുന്നത്രേ
ആരോ വീണ്ടും പറഞ്ഞു  ആ  മഴത്തുള്ളികൾ  ആർദ്രമാം  ആ കണ്ണുകൾ - നിറഞ്ഞതത്രേ

ചോദിച്ചു  ഞാൻ - എന്തിനു??

കാഴ്ചകൾ  പോലും  കണ്ണുകൾ  മറയ്കുന്ന  നിന്റെ  കൂരയും  ജീവിതവും..
അതാണത്രേ  ആകാശത്തെ  മഴയ്ക്ക്‌  കാരണം.


ആമേൻ!!!


ഈസ്റ്റർ

അപ്പുറത്തെ വീട്ടിൽ ഈസ്റ്ററാണ് താറാവ് മപ്പാസ് വന്നു  ബീഫ് വിന്ദാലു വന്നു പോർക്ക്‌ ഉലർത്തിയത് വന്നു പെസഹായ്ക്ക് ബലിയാവേണ്ട കുഞ്ഞാട് ബിരിയാണിയാ...