ഉയിർപ്പു
ചുറ്റിലും ക്രൂശിക്കപ്പെട്ടവരാണ്
ചുറു ചുറു വീഴുന്ന മഴ പോലും
ഒരിക്കൽ മേഘ കൂടിൽ ക്രൂശിക്കപ്പെട്ടിട്ടുണ്ട്
എന്നിട്ടും
ചീവീടുകൾ പോലും ഇവിടെ ക്രൂശിതരുടെ കഥ പാടുന്നില്ല
എന്തോ
അവർ പാടിയതും പാടുന്നതും ഉയിർപ്പിന്റെ ഓർമ്മകൾ ആണ്
കാരണം
നിറമില്ലാത്തവരുടെ കൈകളിലെ ആണികൾ ഒഴിവാക്കാൻ
ഒരിക്കൽ അവൻ ക്രൂശിതനായി - ഒടുവിലത്തെ ക്രൂശിതൻ!
എങ്കിലും ഇന്നും ക്രൂശിതരുടെ ജൈത്രയാത്രയാണ്!!!
പലപ്പോഴായി
ഈ ക്രൂശിതരുടെ മരകുരിശു ചിന്തേരിടുന്നതു ഇന്നു ഞാൻ ആണ്
ഇരുട്ടിൽ ഞാൻ പണിയുന്ന ഈ കുരിശുമരങ്ങൾ
അതാണ് എൻ്റെ ഉയിരിനും ആ മുപ്പത്തി മൂന്നുകാരൻ മരപ്പണിക്കാരന്റെ ഉയർപ്പിനും മദ്ധ്യേ ഇല്ലാതാവുന്ന പാമ്പൻപാലം
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കു ഒരു ഉയിർപ്പുണ്ട്
വളരെ എളുപ്പം നേടാവുന്ന ഉയിർപ്പു
"പരസ്പരം കുരിശു പണിയാതിരിക്കുക"