ജലം
മേഘങ്ങൾക്ക് കുറുകെ ചരിത്രമായി
പെയ്തിറങ്ങും കണ്ണീരിന്റെ ഓർമയായി`
ചരിത്രാതീതകാലം മുതൽ ഈ നിമിഷംവരെയും
ജീവനിലൂടെ ആർത്തിരമ്പുകയാണീ ഈ ഞാൻ
രക്ത രൂക്ഷിതമായ വിപ്ലവങ്ങൾ കണ്ടു
കാലത്തെ കീറി മുറിച്ച ഇതിഹാസങ്ങളെ കണ്ടു
മണ്ണിനെ സ്നേഹിച്ച മനുസ്‌മൃതികളും കണ്ടു
ഒരു സാക്ഷി കണക്കെ ഇന്നും ഞാൻ ജീവിക്കുന്നു
എനിക്ക് മരണമണി മുഴക്കുന്നു ഈ നൂറ്റാണ്ട്
എന്നെ മലീമസമാക്കി വില്പനയ്ക്കുവെക്കുന്നു ഇവർ
അരുവിയായി പുഴയായി ഒഴുകിയിരുന്നു ഞാൻ
കടലായി കിണറായി തഴുകിയിരുന്നു ഞാൻ
ഇന്ന് എൻ്റെ മണിക്കൂറുകൾക്കു വിരാമമാവുന്നു
മറക്കില്ല ഞാൻ ഈ നല്ല ഓർമ്മകളെ
മറന്നീടുമോ ഇവിടെ വാഴും വരും ജന്മങ്ങൾ
അവർക്കായി കുറിച്ചീടുന്നു
പേര് : ജലം
തീയതി : ഡിസംബർ 17, 2016