Saturday, July 23, 2016

ആകാശത്തിനു നിറമുണ്ടത്രെ!

ഉയിരോടെ  ഉയർന്നു  നിൽക്കും  മലയിടുക്കിൽ
ഉണ്മ വിതറും കാഴ്ചകൾക്ക് മധ്യേ
ഞാൻ തിരിച്ചറിഞ്ഞു ആകാശനത്തിനു
കാഴ്ചകൾക്കുമപ്പുറത്തെ  നിറമുണ്ടത്രെ

സ്വരങ്ങൾ അലിഞ്ഞില്ലാതാവുന്നു ഇവിടെ
ശ്വാസം  ഉത്ഭവിക്കുന്നതും  ഇവിടെ
നിറങ്ങൾ  മങ്ങിയ  ജീവിതയാനങ്ങൾക്കു
മഴവില്ലഴക് നൽകുന്നതും ഇവിടം

നിറം ഏതെന്നു ചോദിക്കരുത് നീ
നിണമേറ്റു കുതിരും മണ്ണിൻ നയനങ്ങളിൽ
പ്രകാശത്തിൻ പ്രതീക്ഷ ചൊരിഞ്ഞതും
നിറമേതും നിർണ്ണയിക്കാത്ത ഈ ആകാശം

മങ്ങിയ വഴിയോരങ്ങളിലും
മയങ്ങും മിഥുന രാവുകളിലും
മടങ്ങി വരാതെ യാത്രയാകും
കാലയവനികയിലും ആരോ കുറിച്ചിട്ടു

ആകാശത്തിനു നിറമുണ്ടത്രെ
എൻ്റെ കാഴ്ചകളുടെ നിറം  !!

Friday, July 22, 2016

ഓർമ്മകൾ

കയറാൻ പറ്റാത്ത തീവണ്ടിയിലെ യാത്ര
അതാണ്  ഇന്ന് ഈ കുറിക്കുന്ന ഓർമ്മകളിലെ  വരികൾ,,,
കാർമേഘം മൂടിയ സൂര്യൻറെ
രോഷഭാവം  ആയ  മഴയിൽ ആണ്
ഓർമ്മകൾ എന്നും നിറങ്ങൾ ചാർത്തിയിട്ടുള്ളു

ചാരിയ വാതിലിൻ വിടവിൽ കണ്ട
ദ്വാരം എന്നും ഈ വരികളിലെ വിസ്മയം ആയിരുന്നു
ചിറകു വിരിച്ചു പറക്കാനായി തുറക്കേണ്ട വാതിലുകൾ
ദിക്കുകളിൽ ഉയർന്ന സ്പന്ദനങ്ങളിൽ  മലക്കെ  അടയ്ക്കപ്പെട്ടതും  ഓർമ്മ

തീവണ്ടി യാത്രയിലെ ആ ഓർമ്മകൾ  എന്നും
വിസ്മയം തുളുമ്പുന്ന നിറച്ചാർത്തുകൾ  ആയിരുന്നു
ആയിരം മൈലുകൾക്കും  അപ്പുറം സ്വപ്നങ്ങളുടെ
നിറങ്ങൾക്ക് ഏഴേഴു വർണ്ണങ്ങൾ നൽകുന്ന
മാന്ത്രികൻറെ കൈകളിലെ കളിക്കോപ്പു  ആയി ആ ഓർമ്മകൾ
ഇന്നും  ജ്വലിക്കുന്നു

ഓർമ്മകൾ സ്മരണകൾക്കും
സ്മരണകൾ മരണത്തിനും
മരണം ജീവിതത്തിനും
ഓർമ്മപുസ്‌തകം എഴുതുന്ന
ഒരു  കാലം വരും
അന്ന്  ഈ ഓർമ്മവരികൾക്ക്
അടികുറിപ്പു രചിക്കപ്പെടുകതന്നെ  ചെയ്യും

നമസ്തേ!!

Thursday, July 14, 2016

ഒരു ഭൂമി വിചാരം 

പൊടുന്നനെ ഞാൻ കേട്ട ശബ്ദമോ അതോ  രോദനമോ
പതിയെ നീങ്ങും കീടങ്ങൾക്ക് മീതെ ആ രോദനവും തേടി  
കുറുകെ വീഴും കുറുന്നരികൾക്കു ചാരെ ആ രോദനം  അലതല്ലി
കറു കറുത്തൊരു  പൂച്ചയുടെ ജല്പനമോ അതോ കേൾക്കാതെ വിട്ട  അലയൊലിയോ
തിരയുകയാണാ  ഓളങ്ങളെ  ഭേദിക്കും നിസ്വനത്തിനായി  
തീരുകയാണാ  ആ  രോദനത്തിൻ തിരകൾ  ഈ  കതകിൻ ചാരെ

കണ്ടു  ഞാൻ  ഈറനണിഞ്ഞ ആ കവിൾത്തടം
കേട്ടു ഞാൻ താരാവരികളിലാത്ത നിലയ്ക്കാത്ത അശാന്തത
ചേർത്തു ഞാൻ എൻ   മരവിച്ച  കൈകൾ  ആ  കണ്കളിലായി  
ചൊല്ലി  ഞാൻ  പൊറുത്തീടുമോ  മരവിച്ച എന്ൻ നിശ്ശബ്ദതയ്ക്കുമേൽ
അരികിലായി  കണ്ടു  ഞാൻ ജലം തീണ്ടിടാത്ത ജലധാരയും

ജീവിച്ചിടാൻ നൽകിയ ഈ  മണ്ണിനെ ഞാൻ ചതിച്ചു
സ്നേഹിച്ചിടാൻ നൽകിയ ഈ വിഹായുസ്സിനെ ഞാൻ ചതിച്ചു
മറക്കുവാൻ നൽകിയ ഈ നദിയോരങ്ങളെയും ഞാൻ ചതിച്ചു
ഇനി ഈ  മണ്ണിൽ  ജീവൻ അവശേഷിക്കുന്നില്ല
ഇനി ഈ വിണ്ണിൽ ശ്വാസവും ഭാക്കിയില്ല
ചതി  തൻ നേർരേഖ  കണക്കെ ഭാക്കിയായി      
ഭൂമി  തൻ അച്ചുതണ്ടു, ഇനിയും ജനിച്ചിടാത്ത ജന്മങ്ങൾക്കായി 
നീർമിഴികളിൽ  നിറകുടം നനയ്ക്കുന്നവർ 

കാഴ്ചകൾക്ക്  മങ്ങൽ  ഏറ്റിരിക്കുന്നു
കാൽച്ചുവട്ടിലെ  മണ്ണും  അന്യവത്കരിക്കപ്പെട്ടിരിക്കുന്നു
കീഴാളൻറെ ജീവിത  കഥകൾ  പഠിപ്പിച്ച
കാല യവനികയിലെ  കത്തും കാഴ്ചകൾ  അത്രേ  ഈ  മിഴികൾ

പേരെഴുതിയ  നഗരം  പിണ്ഡംവച്ചു
പേര്  പറയാതെ  ഒഴുകിയ പുഴയും  കച്ചവടചരക്കായി
പാതിരാനേരത്തു നഗര വികസന ചൂടിൽ
പേക്കിനാവ് കണക്കെ കുടിയിറക്കപെട്ടു ആ മിഴികൾ

കേൾക്കുക  വയ്യ  മണ്ണിൻ  രോദനം
കാണുക വയ്യ ജീർണിച്ച വികസനവും
കാണാതെ അറിയാതെ യാത്രയായി
നീർമിഴികളിൽ നിറകുടം നനച്ചവർ..

സ്വാന്ത്വനം  ഏറെ ചൊല്ലി
സ്വാതന്ത്ര്യദിനത്തിൽ മണ്ണ് നഷ്ടപെട്ടവർക്കായി
കാണേണ്ട കാഴ്ചകളിൽ നിന്നും പക്ഷെ കണ്ണെടുത്തു
കുതിച്ചു പായും ആ നഗര കാഴ്ചകൾ

കാത്തിരുന്നു..

നീർമിഴികളിൽ  നിറകുടം  നനയ്ക്കുന്നവർ
തിരികെ വരൂ എന്ന ഒരൊറ്റ  വാക്കിനായി!!

Tuesday, July 5, 2016


ചിരിക്കുന്ന  കണ്ണുകൾ 

കണ്ണുകൾ  ചിരിക്കുമോ ?

അങ്ങനെ ഒന്നു കണ്ടു ഞാൻ
കാഴ്ചകൾക്ക് തിമിരം എന്നു പാടിയ അതേ നാട്ടിൽ
എന്നെ നോക്കി ചിരിക്കുന്നു ആ കണ്ണുകൾ

കാഴ്ചകൾ  ചിരിക്കുമോ?

ചിരിക്കാത്ത കാഴ്ചകളിൽ
ചിതറുന്ന  ഓർമകളിൽ
ചിരിക്കുന്ന  കണ്ണുകൾ  ഞാൻ കണ്ടു

ചീവീടുകൾ  കരയുന്ന  രാത്രിയിൽ
ചേലെഴും  കണ്ണുകൾ  നിറയും  രാവിൽ
ആശുപത്രി  വരാന്തയുടെ  ജനാല ചില്ലുകൾക്കിടയിലൂടെ
ശാന്തതയിൽ ഞാൻ കണ്ടു ആ കണ്ണുകൾ

പാതി  അടഞ്ഞ  കണ്ണുകളിൽ  മങ്ങുകയായി  കാഴ്ചകൾ
കാഴ്ചകൾക്ക് കണ്ണുകൾ വേണ്ടിടാത്ത ലോകത്തേക്ക് മറയുകയായി

കണ്ണീരിൽ കുതിർന്ന കണ്ണുകൾക്ക്‌ മുന്നിൽ ഭാക്കിയായി  ആ  രണ്ടു  ദിവ്യ  നേത്രങ്ങൾ

വീണ്ടും  ചിരിക്കുകയായി ആ കണ്ണുകൾ  പുതു കാഴ്ചകളുമായി
ചിരിക്കുന്ന കണ്ണുകളേ പ്രണാമം !!!

Sunday, July 3, 2016

സൗഹൃദം 

ഒരു  പന്തിനായുള്ള ഓട്ടത്തിനിടയിലും
ഒരു  കോലിൽ പതിപ്പിച്ച  കോലുമിട്ടായിയിലും
ഒരേ ക്ലാസ്സ് മുറിയിലെ വാതിലിനു പുറത്തും
അവിടെ ആണ് ഈ സൗഹൃദം പൂവിട്ടത്

പരീക്ഷണ കാലഘട്ടത്തിൻറെ കൗമാരങ്ങളിൽ
പ്രതീക്ഷയയുടെ നേർത്ത നൂൽ പാലത്തിലൂടെയും
നഷ്ട പ്രണയങ്ങളുടെ ജീവിതങ്ങളെ നോക്കി
നിർവികാരമായി അട്ടഹസിച്ചു ഓടിയതും ഒരുമിച്

തുലാ മഴയിലും  തെളി വെയിലിലും
തീവ്രമായ സ്വപ്നങ്ങളുമായി ഏഴാം കടലിനപ്പുറവും നീരണിഞ്ഞു ആ   കൂട്ട്
ശാന്തമായി ഒഴുകുന്ന ആ  കപ്പലിനെ bhedichu
ശക്തമായ കൊടുംകാറ്റായി നാരി പ്രത്യക്ഷപ്പെട്ടതും പിന്നീട് ദിശ  തെറ്റിയതും ഒരുമിച്

നിമിഷങ്ങൾ  മണിക്കൂറുകളായി
മണിക്കൂറുകൾ  ദിവസങ്ങളായി
ദിവസങ്ങൾ  മാസങ്ങളായി
മാസങ്ങൾ  വര്ഷങ്ങളായി

ഒടുവിൽ

കാലാന്ത്യ മണിക്കൂറുകളിൽ കാലനെ കാത്തു കിടന്നപ്പോഴും
കാരുണ്യം വറ്റിയ സദനത്തിൽ വീണ്ടും കാണുകയായി
ഓർമകളുടെ തിരയിളക്കവുമായി ആ സൗഹൃദം
ഓളങ്ങളെ ഭേദിച്ചു മുന്നേറി 2 ഹൃദയങ്ങളായി...

ഈസ്റ്റർ

അപ്പുറത്തെ വീട്ടിൽ ഈസ്റ്ററാണ് താറാവ് മപ്പാസ് വന്നു  ബീഫ് വിന്ദാലു വന്നു പോർക്ക്‌ ഉലർത്തിയത് വന്നു പെസഹായ്ക്ക് ബലിയാവേണ്ട കുഞ്ഞാട് ബിരിയാണിയാ...