കിഴക്കവസാനിക്കും പടിഞ്ഞാറേ നീയോ വെളിച്ചം
മിഴിയണയുമ്പോൾ മഞ്ഞിൻവെളിച്ചം തൂകിനിന്നൊരാ
വിളക്കിൻ പേരോ സൂര്യൻ
ഉയിരിൻ പകലിൽ പതിയും വിയർപ്പിനാൽ എഴുതുന്നൊരാ
അഗ്നിഗോളത്തിൻ പേരോ ചന്ദ്രൻ
തലയിണയിൽ ഉയിർക്കും മേഘങ്ങളേ
അറിയാതെ അറിയുമോ ഈ യാമത്തിൻ തിങ്കൾക്കലയെ
ചിലമ്പിൽ തെളിയാത്ത പൂരങ്ങളെ
അറിയാതെ അറിയുമോ ഈ ദുനിയാവിൻ മോഹകിരണങ്ങളെ
താളം തട്ടാതെ കിഴക്കിൽ ചേക്കേറുന്ന
ചോലയിൽ ചിതറുന്ന രശ്മികളെ
നോവിൻ പടിഞ്ഞാറിൽ നീ എഴുതുന്ന ഇരുളിൻ
കിനാവിലെ കച്ചകളിൽ കഥയെഴുതുന്ന സുൽത്താനെ
നീയല്ലയോ വെളിച്ചം!!!