Saturday, November 3, 2018

തോൽവി 

എഴുതുവാൻ വാക്കുകളില്ലാതാവുമ്പോൾ
ചിന്തിക്കുന്ന ചിന്തകൾക്ക് ചിതലരിക്കുമ്പോൾ
അടരുകളിൽ അഴലിൻ ആഴമേറുമ്പോൾ
തുറിച്ചു നോക്കീടും പേക്കിനാവിൻ
പേരത്രേ തോൽവി.

പക്ഷെ തോൽവിയും തോൽക്കുമത്രേ
ഈ എഴുത്തു അവസാനിക്കുമ്പോൾ
തോൽവി തോൽവി അറിയുന്നു
ഹഹ!! ജാഗ്രതൈ!!!

Wednesday, May 30, 2018

ക്രിസ്തു  വെളുത്തവൻ ആണത്രേ 

കുരിശിൽ  മരുച്ചൂടിൻ്റെ വെയിലേറ്റു വാടുമ്പോ
അവൻ്റെ  നിറം  കരിവാളിച്ചിരുന്നു..

കുരിശു യാത്രയിൽ അടിവേര് തകർന്നപ്പോഴും
അവൻ്റെ  നിറം കരിവാളിച്ചിരുന്നു..

പക്ഷെ

ചിലർക്ക്
ചിലർക്ക്  മാത്രം
ക്രിസ്തു  വെളുത്തവൻ  ആണത്രേ

പ്രണയത്തിനു  ജാതി പറഞ്ഞു വകഞ്ഞു മാറുമ്പോഴും
അവൻ്റെ നിറം കരിവാളിച്ചിരുന്നു..

പ്രണയിച്ചതിനു നിലയില്ലാ കയത്തിൽ മുക്കുമ്പോഴും
അവൻ്റെ  നിറം കരിവാളിച്ചിരുന്നു..

പക്ഷെ

ചിലർക്ക്
ചിലർക്ക്  മാത്രം
ക്രിസ്തു  വെളുത്തവൻ ആണത്രേ

അതെ  അവൻ്റെ  നിറം  വെളുപ്പാണ്

ചൂടേറ്റു  വീഴുന്ന കർഷകന്റെ കണ്ണീർകണങ്ങളിൽ
അവൻ്റെ  നിറം  വെളുപ്പാണ്..

ജാതിയുടെ  അതിർവരമ്പിൽ  ഭ്രഷ്ടാക്കപെട്ടവൻ്റെ  കണ്ണീർകണങ്ങളിൽ
അവൻ്റെ നിറം  വെളുപ്പാണ്..

പകലന്തിയോളം  വിയർക്കുന്ന  അമ്മയുടെ  കണ്ണീർകണങ്ങളിൽ
അവൻ്റെ  നിറം  വെളുപ്പാണ്..

പക്ഷെ

ചിലർക്ക്
ചിലർക്ക്  മാത്രം
ക്രിസ്തു  വെളുത്തവൻ  ആണത്രേ

ആ  ചിലരുടെ  കൂട്ടത്തിൽ
ക്രിസ്തുവിനെ  കണ്ടവരുണ്ടോ
കാണാൻ  വഴിയില്ല

കാരണം  അവനെ  അവർ  ഒരു  പുഴയിൽ  മുക്കി  കൊന്നു!!!!


-പ്രണാമം കെവിൻ-
-30 മെയ് 2018

സന്തോഷ് സെബാസ്റ്റ്യൻ മറ്റത്തിൽ

Thursday, March 8, 2018

അവൾ 

തീരത്തായി ഒഴുകിയ തോണിയിൽ
വിണ്ണിലെ  വർഷത്തിന്  തെളിനീരായി
തഴുകിയിറങ്ങി  അവൾ

തീരത്തു നിന്നും മാറി ഒഴുകാൻ
തീവ്രമായ  ഓളത്തിൻ തെന്നലായി
കളിക്കൂട്ടുകൾ നിറച്ച കുട്ടയുമായി
വന്ന  ആ താരകത്തെ
അവൾ  എന്നു ഞാൻ വിളിക്കട്ടെ

ജാലക ചില്ലിന്മേൽ ചിതറും
കാറ്റിൻ ഈണങ്ങളിൽ
ഉയരും ഈണമായി..

കണ്ണീരിൻ ഓളങ്ങളിൽ
നിലാതിങ്കളായി
വിടരും ചാന്ദ്രഹാസമേ..

എവിടെയായിരുന്നു  ഇക്കാലമത്രയും

തീരത്തെ തഴുകി ഒഴുകാം
തിരയെ മറക്കാതെ
ഓർമ്മകളെ ബേദിച്ചു
കാലത്തെ ബന്ധിച്ചു

അവളിൽ അവനും ചേരുന്നു..

ഈസ്റ്റർ

അപ്പുറത്തെ വീട്ടിൽ ഈസ്റ്ററാണ് താറാവ് മപ്പാസ് വന്നു  ബീഫ് വിന്ദാലു വന്നു പോർക്ക്‌ ഉലർത്തിയത് വന്നു പെസഹായ്ക്ക് ബലിയാവേണ്ട കുഞ്ഞാട് ബിരിയാണിയാ...