ചിരിക്കുന്ന കണ്ണുകൾ
കണ്ണുകൾ ചിരിക്കുമോ ?
അങ്ങനെ ഒന്നു കണ്ടു ഞാൻ
കാഴ്ചകൾക്ക് തിമിരം എന്നു പാടിയ അതേ നാട്ടിൽ
എന്നെ നോക്കി ചിരിക്കുന്നു ആ കണ്ണുകൾ
കാഴ്ചകൾ ചിരിക്കുമോ?
ചിരിക്കാത്ത കാഴ്ചകളിൽ
ചിതറുന്ന ഓർമകളിൽ
ചിരിക്കുന്ന കണ്ണുകൾ ഞാൻ കണ്ടു
ചീവീടുകൾ കരയുന്ന രാത്രിയിൽ
ചേലെഴും കണ്ണുകൾ നിറയും രാവിൽ
ആശുപത്രി വരാന്തയുടെ ജനാല ചില്ലുകൾക്കിടയിലൂടെ
ശാന്തതയിൽ ഞാൻ കണ്ടു ആ കണ്ണുകൾ
പാതി അടഞ്ഞ കണ്ണുകളിൽ മങ്ങുകയായി കാഴ്ചകൾ
കാഴ്ചകൾക്ക് കണ്ണുകൾ വേണ്ടിടാത്ത ലോകത്തേക്ക് മറയുകയായി
കണ്ണീരിൽ കുതിർന്ന കണ്ണുകൾക്ക് മുന്നിൽ ഭാക്കിയായി ആ രണ്ടു ദിവ്യ നേത്രങ്ങൾ
വീണ്ടും ചിരിക്കുകയായി ആ കണ്ണുകൾ പുതു കാഴ്ചകളുമായി
ചിരിക്കുന്ന കണ്ണുകളേ പ്രണാമം !!!
No comments:
Post a Comment